SEARCH


Hosdurge Nerothu Perattur Kulome

Course Image
കാവ് വിവരണം/ABOUT KAVU


Jan 19-25 makaram 5-11 അഭീഷ്ടവരദായിനിയും അന്നപൂർണശ്ശേരിയും ആശ്രിതവത്സലയുമായ ലോകമാതാവ് ശ്രീ പെരട്ടൂർ കോവിലകം വാഴും അമ്മ പെരട്ടൂർ ഭഗവതിയും അല്ലലോക നിഗ്രസ്വരൂപനായ ശ്രീ മടിയൻ ക്ഷേത്രപാലകേശരനും വേട്ടേയ്ക്കൊരുമകനും വൈരജാതനും മാഞ്ഞളമ്മയും ആദിമൂല സ്വരൂപിണിയും പ്രപഞ്ചനിയുമായ അമ്മ വാഴും കുളങ്ങര ദുർഗ്ഗാഭഗവതിയും വാണരുളുന്ന നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഈ വരുന്ന മകരമാസം 5 മുതൽ 11 വരെ (2020 ജനുവരി 19 മുതൽ 25 വരെ ) ഭക്ത്യാദരപൂർവ്വം നടത്തപെടുകയാണ്.ശ്രീ പെർട്ടൂർ ഭഗവതിയമ്മയുടെ പൊന്മകളായി ഇരുന്നുവാഴും ശ്രീ മെക്കോടത്ത് ചാമുണ്ഡിയമ്മയുടെയും ലോകപരിപാലകനായ വൈകുണ്ഡനാഥൻ ദുഷ്ടനിഗ്രഹത്തിനായി അവതാരം കൈകൊണ്ട വിഷ്ണുമൂർത്തിയുടെയും കാവലാളായി നടന്നു വാഴും കേളോത്ത് ചാമുണ്ഡിയമ്മയുടെയും അനുഗ്രശിസുകൾ ഏറ്റുവാങ്ങാൻ മുഴുവൻ ഭക്തജനങ്ങളേയും നാട്ടുകാരെയും ഭക്ത്യാദരസ്സരം ക്ഷണിക്കുകയാണ്. Photo Nikesh Kodavalam





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848